Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പാല്‍ ചൂടാക്കുന്നതിനിടെ മണ്ണെണ്ണ സ്റ്റൗവ്വില്‍ നിന്ന് നൈറ്റിയിലേക്ക് തീപടര്‍ന്ന് യുവതി ദാരുണമായി മരിച്ചു. ചൗക്കി മജലിലെ സാക്കിറിന്റെ ഭാര്യ ആയിഷ(28)യാണ് മരിച്ചത്. മടിക്കേരി കുശാല്‍ നഗര്‍ സ്വദേശിനിയാണ് ആയിഷ. 

ആഗസ്റ്റ് 5ന് രാത്രി മജലിലെ വാടക വീട്ടില്‍ വെച്ചാണ് അപകടം. ഭര്‍ത്താവും മക്കളും ഉമ്മയും ഉറങ്ങാന്‍ കിടന്നിരുന്നു. നിലവിളി കേട്ട് ഭര്‍ത്താവ് ഓടിയെത്തുമ്പോള്‍ തീ പടരുന്നതാണ് കണ്ടത്. ഉടന്‍ അണച്ച് ആസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

മടിക്കേരി കുശാല്‍ നഗറിലെ വസീറിന്റെയും മൈമൂനയുടെയും മകളാണ് ആയിഷ. എട്ടുവയസ്സുള്ള അബ്ദുല്‍ റഷാദും മൂന്ന് വയസ്സുള്ള ഫാത്തിമത്ത് സയയും മക്കളാണ്. സഹോദരങ്ങള്‍: മന്‍സൂര്‍, ഫൈറൂസ്.

Leave A Reply