Latest News :
Home » , » മധ്യവയസ്‌ക്കന്‍ കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചു

മധ്യവയസ്‌ക്കന്‍ കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചു

Written By Muhimmath News on Monday, 22 August 2016 | 13:18


കുണ്ടംകുഴി: പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ മധ്യവയസ്‌ക്കന്‍ കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചു. കുണ്ടംകുഴി മരുതടുക്കം ബെദിരയിലെ കെ. വേണു (50)വാണ് മരിച്ചത്. 
ഞായറാഴ്ച വൈകിട്ട് തൊട്ടടുത്ത വീട്ടില്‍ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. 

കുളത്തിന്റെ അരികിലൂടെ പോകുമ്പോഴാണ് കാല്‍ വഴുതിവീണത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചെളിയിലേക്ക് താഴ്ന്നു പോകുകയായിരുന്നു. 
കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നി സേനാ വിഭാഗം ലീഡിംഗ് ഫയര്‍മാന്‍ സുരേഷ് ബാബു, ഫയര്‍മാന്‍മാരായ ബാബു രാജന്‍, അഭിനേഷ്, രാജന്‍ എന്നിവര്‍ ചേര്‍ന്ന് വേണുവിനെ കരക്കെടുത്തെങ്കിലും മരിച്ചിരുന്നു. 

അമ്പുവിന്റെയും മാധവി അമ്മയുടെയും മകനാണ്. നളിനിയാണ് ഭാര്യ. മകന്‍ നവീന്‍ സഹോദരങ്ങള്‍: രാധ, തമ്പാന്‍, രാമകൃഷ്ണന്‍, മോഹനന്‍ (സി.പി.എം ദൊഡ്ഡു വയല്‍ ബ്രാഞ്ച് സെക്രട്ടറി), രാജന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved