Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » ചാലില്‍ കുളിക്കാനിറ ങ്ങിയ ഗൃഹനാഥന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

ചാലില്‍ കുളിക്കാനിറ ങ്ങിയ ഗൃഹനാഥന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

Written By Muhimmath News on Saturday, 27 August 2016 | 11:07

കാഞ്ഞങ്ങാട്: ചാലിലെ ഒഴുക്കില്‍പ്പെട്ടു ഗൃഹനാഥന്‍ മരിച്ചു. കല്ല്യോട്ട് താന്നിയടി തടിയന്‍വളപ്പലെ കെ.കുമാരന്‍ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. 

ജോലികഴിഞ്ഞ് വീട്ടിനടുത്തുള്ള തടിയന്‍വളപ്പിലെ ചാലില്‍ കുളിക്കാന്‍ ഇറങ്ങിയ കുമാരന്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് ഭാര്യയും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ 100 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 ഭാര്യ: പത്മകുമാരി. മക്കള്‍: മഹേഷ്, മനീഷ്, മഞ്ജു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved