Latest News :
Home » , » ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കി

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കി

Written By Muhimmath News on Friday, 12 August 2016 | 18:24



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സി.സിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാന്‍ ഹരിത നികുതി എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഡീസല്‍ വാഹനങ്ങളുടെ വില്‍പന വിലയില്‍ ഒരു ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് 2000 സിസിയില്‍ കൂടുതലുള്ള വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved