Latest News :
Home » » മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച

മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച

Written By Muhimmath News on Saturday, 27 August 2016 | 18:51

ബേക്കല്‍: സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മൗവ്വല്‍ ഖാദിരിയ്യ നഗറില്‍ മാസം തോറും നടത്തി വരുന്ന ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച മഗ്രിബിന് ശേഷം നടക്കും. ദിക്ര്‍ ഹല്‍ഖ, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം, ഉല്‍ബോധനം കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.

ദിക്ര്‍ ഹല്‍ഖയ്ക്കും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി നേതൃത്വം നല്‍കും. ഉമ്മര്‍ സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തും. അഷറഫ് കരിപ്പൊടി, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, ബി.എം.എ.മജീദ് മൗവ്വല്‍, ശമീര്‍ സഅദി ബേക്കല്‍, ശരീഫ് മൗവ്വല്‍, അസ്‌ക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved