Latest News :
Home » , » ജില്ലാ സാഹിത്യോത്സവ്: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

ജില്ലാ സാഹിത്യോത്സവ്: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

Written By Muhimmath News on Wednesday, 24 August 2016 | 21:25


കാസര്‍കോട്: എസ് എസ് എഫ് 23-ാ മത് ജില്ലാ സാഹിത്യോത്സവിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. സെപ്തംബര്‍ 2,3,4 തിയതികളില്‍ മഞ്ചേശ്വരം ഡിവിഷന്‍ പരിധിയിലെ അല്‍ബിഷാറ ഗുവെദപ്പടുപ്പിലാണ് പരിപാടി. ജില്ലയിലെ 350 ഓളം യൂനിറ്റ്, 40 സെക്ടര്‍, 6 ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്കുശേഷമാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. മഞ്ചേശ്വരം, ബദിയഡുക്ക, ഉദുമ, കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവുകള്‍ 27,28 തിയതികളില്‍ നടക്കും.

ജില്ലാ സാഹിത്യോത്സവിനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മഞ്ചേശ്വരത്ത് നടക്കുന്നത്. കേരള മുസ്‌ലിം ജമാഅത്തിനു കീഴില്‍ സംഘടനാ കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സാഹിത്യോത്സവ് നഗരിയിലെ പ്രധാന വേദിയുടെ പണി പുരോഗമിക്കുന്നു. ആയിരത്തോളം ആളുകള്‍ക്ക് പരിപാടി വീക്ഷിക്കാനുള്ള സൗകര്യമാണ് പ്രധാന വേദിയിലുള്ളത്. അനുബന്ധമായി മറ്റു എട്ടു വേദികളും ഒരുങ്ങുന്നു.

അല്‍ ബിഷാറ ജനറല്‍ മാനേജര്‍ മൂസല്‍ മദനി ചെയര്‍മാനായുള്ള സ്വാഗതസംഘമാണ് പ്രതിഭകളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡിവിഷനുകളില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരം ഡിവിഷന്‍ പരിധിയിലെ വിവിധ സെക്ടര്‍ ഘടകങ്ങള്‍ ജില്ലാ സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved