Latest News :
Home » , » രാത്രികാലങ്ങളില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുന്നതായി പരാതി

രാത്രികാലങ്ങളില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുന്നതായി പരാതി

Written By Muhimmath News on Sunday, 28 August 2016 | 13:30

പുത്തിഗെ: രാത്രികാലങ്ങളില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുന്നതായി പരാതി. കന്തല്‍, മണിയംപാറ പരിസരങ്ങളിലാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ വിളയാടുന്നത്. രാത്രി കാലങ്ങളില്‍ പ്രവാസികളുടെ വീടുകളും നിര്‍ധനരായവരുടെ വീടുകളും ലക്ഷ്യം വെച്ച് ചിലര്‍ ശല്യം ചെയ്യുന്നുവെന്നാണ് പരാതി. സംഭവത്തില്‍ നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved