Latest News :
Home » , » തിരുവനന്തപു രത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

തിരുവനന്തപു രത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

Written By Muhimmath News on Saturday, 20 August 2016 | 11:47

പൂവാര്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ശീലുവമ്മയുടെ മകന്‍ സെല്‍വരാജിനും കടിയേറ്റിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് സെല്‍വരാജ് കടലില്‍ ചാടിയാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്താണ് സംഭവമുണ്ടായത്. പരിക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved