Latest News :
Home » » മടിക്കൈയില്‍ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചുകീറി

മടിക്കൈയില്‍ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചുകീറി

Written By Muhimmath News on Friday, 26 August 2016 | 12:35

കാഞ്ഞങ്ങാട്: മടിക്കൈ കക്കാട്ട് ആറാംതരം വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചുകീറി. കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി പി വി ആദര്‍ശിനാണ് തെരുവ്‌നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ആദര്‍ശിന് നേരെ തെരുവ് നായ ചാടിവീഴുകയായിരുന്നു. 

നിലവിളി കേട്ട് പരിസരവാസികള്‍ വടിയുമായി എത്തിയതോടെ നായ ഓടിമറയുകയാണുണ്ടായത്. ആദര്‍ശിനെ സാരമായ പരിക്കുകളോടെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved