Latest News :
Home » » പണ്ഡിതന്മാര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാവണം: ഡോ. ഫാറൂഖ് നഈമി

പണ്ഡിതന്മാര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാവണം: ഡോ. ഫാറൂഖ് നഈമി

Written By Muhimmath News on Friday, 19 August 2016 | 21:58

കാസറഗോഡ്: പണ്ഡിതന്മാര്‍ സമൂഹത്തില്‍ നടക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കുന്നതോടപ്പം അവശതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നില്‍ നില്‍ക്കണമെന്ന് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം ആവശ്യപ്പെട്ടു. വടക്കന്‍ മേഖല ജൗഹരി കോര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാരുടെ അനന്തരാവകാശികളായ പണ്ഡിതര്‍ സമൂഹത്തെ ബാധിക്കുന്ന നിഖില പ്രതിസന്ധികള്‍ക്കും മുന്നില്‍ നിന്ന് പരിഹാരം നിര്‍ദ്ദേശിക്കേണ്ടതുണ്ടെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

അശ്രഫ് ജൗഹരി എരുമാട് അധ്യക്ഷത വഹിച്ചു. ലത്തീഫ് ജൗഹരി സുള്ള്യ, അബ്ദുള്ള ജൗഹരി എരിഞിപ്പുഴ, ശാഹുല്‍ ഹമീദ് ജൗഹരി ഉള്ളാള്‍, ജലീല്‍ ജൗഹരി കാനക്കോട്, ഹനീഫ് ജൗഹരി വിറ്റ്‌ലാ, ഇസ്മായില്‍ ജൗഹരി, അഷ്‌റഫ് ജൗഹരി മണ്ടക്കോല്‍, ഷൗക്കത് അലി ജൗഹരി ചേരൂര്‍, മുഹമ്മദ് ശാക്കിര്‍ ജൗഹരി മുഹമ്മദ് ഹാരിസ് ജൗഹരി, മുഹമ്മദ് റഫീഖ് ജൗഹരി, മുഹമ്മദ് സ്വാലിഹ് ജൗഹരി എന്നിവര്‍ സംസാരിച്ചു. കരീം ജൗഹരി ഗാളിമുഖം സ്വാഗതവും ഉസ്മാന്‍ ജാഹരി നെല്ല്യാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved