Latest News :
Home » » വര്‍ഗീയതയ്‌ക്കെതിരെ മഹാപ്രതിരോധമായി ഡിവൈഎഫ്‌ഐ 'യുവസാഗരം' തീര്‍ത്തു

വര്‍ഗീയതയ്‌ക്കെതിരെ മഹാപ്രതിരോധമായി ഡിവൈഎഫ്‌ഐ 'യുവസാഗരം' തീര്‍ത്തു

Written By Muhimmath News on Tuesday, 16 August 2016 | 11:48

കാസര്‍കോട്: വര്‍ഗീയതയ്‌ക്കെതിരെ മഹാപ്രതിരോധമായി ഡിവൈഎഫ്‌ഐ 'യുവസാഗരം' തീര്‍ത്തു. സ്വാതന്ത്ര്യദിനത്തില്‍ 'വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കാല്‍ലക്ഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യുവസാഗരത്തില്‍ അണിനിരന്നു. 

കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും പ്രകടനമായി പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരം ചുറ്റി പി ബി ഗ്രൗണ്ടിലേക്ക് നീങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രകടനത്തില്‍ അണിനിരന്നു. 




വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ യുവശക്തിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു യുവസാഗരം. സി പി എം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ യുവസാഗരം ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, പി കരുണാകരന്‍ എം പി, എം രാജഗോപാല്‍ എം എല്‍ എ, എ കെ നാരായണന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, പി ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

പ്രകടനത്തിന് ഡി വൈ എഫ് ഐ നേതാക്കളായ ശിവജി വെള്ളിക്കോത്ത്, കെ സതീഷ്, പി എ സജിത്ത്, പി ശിവപ്രസാദ്, സി എ സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗതാഗത തടസം ഒഴിവാക്കാന്‍ നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved