Latest News :
Home » , » മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു

മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ മംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു

Written By Muhimmath News on Friday, 26 August 2016 | 18:54

കാസര്‍കോട്: കര്‍ണ്ണാടക പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മംഗഌരുവിലെ ഫഌറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ പരേതനായ എഞ്ചിനീയര്‍ പി എ ഷാഫിയുടെ മകന്‍ അന്‍സാര്‍ എന്ന മമ്മൂട്ടി (43) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മംഗഌരുവിലെ ഫഌറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായ മുഹമ്മദ് അന്‍സാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബീഫാത്തിമയാണ് മാതാവ്. ഭാര്യ: മറിയം നവാര്‍. മകന്‍: അബ്ദുള്ള ഷാഫി. സഹോദരങ്ങള്‍: ആമിന, മുഷീറ സിത്തു, കദീജ മുംതാസ്, യാസ്മിന്‍ സഹോദരങ്ങളുമാണ്. മൃതദേഹം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved