Latest News :
Home » , » 'പെണ്‍കുട്ടികളെ 14 സെക്കന്റ് നോക്കിയാല്‍ കേസ്' ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന അരോചകമെന്ന് ഇ.പി ജയരാജന്‍

'പെണ്‍കുട്ടികളെ 14 സെക്കന്റ് നോക്കിയാല്‍ കേസ്' ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന അരോചകമെന്ന് ഇ.പി ജയരാജന്‍

Written By Muhimmath News on Monday, 15 August 2016 | 18:24

തിരുവനന്തപുരം: പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കിയാല്‍ കേസെടുക്കാമെന്ന ഋഷിരാഷ് സിങ്ങിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് അരോചകമായി തോന്നുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സിങിന്റെ നിലപാട് നിയമപരമല്ലെങ്കില്‍ തിരുത്താന്‍ നടപടിയെടുക്കുമെന്നും ഇ.പി ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സി.എ വിദ്യാര്‍ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവ പരിപാടിയിലാണ് ഋഷിരാഷ് സിങ് വിവാദ പ്രസ്താവന നടത്തിയത്. ആത്മരക്ഷക്ക് കളരിപ്പയറ്റ് പോലുള്ള ആയോധനകലകളും പെണ്‍കുട്ടികള്‍ ശീലിക്കുകയും ഇത് പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കുകയും ചെയ്യണം. ആത്മരക്ഷക്കുള്ള എല്ലാ തന്ത്രങ്ങളും പഠിച്ച ശേഷമായിരിക്കണം എന്‍ജിനീയറിങ് അടക്കമുള്ള ബിരുദങ്ങള്‍ വേണ്ടത്. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ അവര്‍ക്ക് ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന കാലമുണ്ടാവുമെന്നും ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു സ്ത്രീയെ നോക്കുകയാണെങ്കില്‍ സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നുമാണ് ഋഷിരാഷ് സിങ് പറഞ്ഞത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved