Latest News :
Home » » ദാറുല്‍ ഇഹ്‌സാനില്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് സെപതംബര്‍ 8 ന്; സംഘാടക സമിതിയായി

ദാറുല്‍ ഇഹ്‌സാനില്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് സെപതംബര്‍ 8 ന്; സംഘാടക സമിതിയായി

Written By Muhimmath News on Tuesday, 30 August 2016 | 20:28

ബദിയഡുക്ക: ദാറുല്‍ ഇഹ്‌സാന്‍ എജ്യൂക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ എട്ടിന് വ്യാഴം രാവിലെ 9.30ന് ഫിഖ്ഹ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. പെരുന്നാളും ഉളുഹിയ്യത്തും എന്ന വിഷയത്തില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരാണ് കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കുന്നത്.

കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നു. കെ.എന്‍ ഇബ്രാഹിം ( ചെയര്‍മാന്), അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം (കണ്‍വീനര്‍), മമ്മിഞ്ഞി ഹാജി (ട്രഷറര്‍), യൂസുഫ് സഖാഫി, മൂസ്സ സഖാഫി മാതാപുരം, കാദര്‍ കൊല്യം (വൈസ്. ചെയര്‍മാന്‍ ), കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക, റഫീഖ് സഖാഫി മയ്യളം, ഫൈസല്‍ സൈനി സഖാഫി പെര്‍ഡാല (കണ്‍വീനര്‍മാര്‍ ), ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, റശാദ് ബുഹാരി (സ്വീകരണം ), നാസിര്‍ ബാഹസനി, ശിഹാബ്, സാബിത്ത് (സ്‌റ്റേജ് ), മജീദ് ഫാളിലി കുണ്ടാര്‍, ജഅഫര്‍ ഹിമമി ചര്‍ളടുക്ക (മീഡിയ), അബ്ദു റഹ്മാന്‍ കൊല്യം ,അമീന്‍ പിലാങ്കട്ട, റാശിദ് ബാറടുക്ക (ഫുഡ് ).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved