Latest News :
Home » » സ്ത്രീയെ അപമാനിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ധനേഷ് മാഞ്ഞൂരാന്റെ ഹരജി തള്ളി

സ്ത്രീയെ അപമാനിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ധനേഷ് മാഞ്ഞൂരാന്റെ ഹരജി തള്ളി

Written By Muhimmath News on Wednesday, 17 August 2016 | 20:16

കൊച്ചി: സ്ത്രീയെ അപമാനിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അഭിഭാഷകന്‍ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹരജി ഹൈകോടതി തള്ളി. കേസില്‍ പൊലീസ് കുറ്റപത്രം വിചാരണകോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ധനേഷ് മാത്യുവിനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മാഞ്ഞൂരാന്റെ ഹരജി അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു ഇതിനു മുമ്പും ഹൈകോടതിയെ സമര്‍പ്പിച്ചിരുന്നു. കേസ് അന്തിമഘട്ടത്തിലാണെന്നും അതിനാല്‍ റദ്ദാക്കാനാവില്‌ളെന്നും പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്‌ളെന്നും അന്വേഷണം തുടരട്ടെയെന്നുമാണ് ഹൈകോടതി നിര്‍ദേശിച്ചത്.

ജൂലൈ 14ന് രാത്രി 7.10ന് എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍ വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved