Latest News :
Home » , , » അബുദാബിയില്‍ തീപിടിത്തം; കാസര്‍കോട് സ്വദേശിയുടേതടക്കം 20 കടകള്‍ കത്തി നശിച്ചു

അബുദാബിയില്‍ തീപിടിത്തം; കാസര്‍കോട് സ്വദേശിയുടേതടക്കം 20 കടകള്‍ കത്തി നശിച്ചു

Written By Muhimmath News on Thursday, 11 August 2016 | 13:03

അബുദാബി: അബുദാബി ബനിയാസില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തം. കാസര്‍കോട് സ്വദേശിയുടേതുള്‍പ്പെടെ 20ഓളം കടകള്‍ കത്തി നശിച്ചു. ബനിയാസിലെ കോപ്പറേറ്റീവ് സൊസൈറ്റി കോംപ്ലക്‌സില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. 20 ഓളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മിക്ക കടകളും മലയാളികളുടേതാണ്. 

തളങ്കര പള്ളിക്കാല്‍ സ്വദേശി അബ്ദുല്‍ റഹീമിന്റെ കടയും പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂര്‍ സ്വദേശികളുടേതാണ് കത്തി നശിച്ച മറ്റു കടകള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved