Latest News :
Home » » യുവാവിന്റെ ആത്മഹത്യാ ശ്രമം: നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം

യുവാവിന്റെ ആത്മഹത്യാ ശ്രമം: നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം

Written By Muhimmath News on Tuesday, 16 August 2016 | 19:23

കായംകുളം: നേത്രാവതി എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ കായംകുളം റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ഇതേ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയും പിന്നീട് തീപിടുത്തമുണ്ടായ ബോഗി മാറ്റുകയും ചെയ്തു.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ബാത്ത് റൂമില്‍ തമിഴ്‌നാട്ടുകാരനായ യുവാവ് തുണികള്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവെച്ചതാണ് തീപിടിത്തത്തിന് കാരണം. ഇയാളെ റെയില്‍വെ പോലീസ് കസ്റ്റഡിയിലെടുത്തു. തീപിടുത്തത്തില്‍ പൊള്ളലേറ്റ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയിരിക്കുകയാണ്. യുവാവിന് മാനസീക വിഭ്രാന്തിയയുള്ളതായി പോലീസ് സംശയിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved