Latest News :
Home » » വനാതിര്‍ത്തിയിലെ ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണും: മന്ത്രി കെ രാജു

വനാതിര്‍ത്തിയിലെ ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണും: മന്ത്രി കെ രാജു

Written By Muhimmath News on Sunday, 14 August 2016 | 10:39




പരപ്പ: വനാതിര്‍ത്തിയിലെ ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി കൈകൊള്ളുമെന്ന് വനം വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. വനം വന്യജീവി വകുപ്പിന്റെ പ്രകൃതി പഠനകേന്ദ്രം പരപ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവികളെയും വനത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുപോലെത്തന്നെയാണ് വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത്. ജില്ലയില്‍ വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി എം എല്‍ എ മാരേയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട് യോഗം ചേരും. വന്യജീവികളുടെ അക്രമം തടയാന്‍ നബാര്‍ഡിന്റെ സഹായത്തോടെ 680 ലക്ഷം രൂപയുടെ വേലി ജില്ലയില്‍ നിര്‍മ്മിക്കും. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. വന്യജീവി അക്രമം മൂലം മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വന നിയമം മൂലം തടസ്സം നേരിട്ട പരപ്പ-മയ്യള-ദേലംപാടി റോഡ് കോണ്‍ക്രീറ്റോ ഇന്റര്‍ലോക്കോ ചെയ്ത് നവീകരിക്കും. ഇതിന് വനം വകുപ്പിന് തന്നെ തനത് ഫണ്ട് ഉപോയോഗിക്കാവുന്നതാണെന്നും മന്ത്രി കെ രാജു പറഞ്ഞു.

പ്രകൃതി പഠന കേന്ദ്രത്തിലെ ആദ്യ പ്രകൃതി പഠന ക്യാമ്പ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ അടുത്തറിയാനും കാത്തു സംരക്ഷിക്കാനും ഇത്തരം പഠന കേന്ദ്രങ്ങള്‍ മൂലം സാധിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖര്‍ പറഞ്ഞു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: എ പി ഉഷ, ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ മുസ്തഫ ഹാജി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍ , എം നളിനാക്ഷി, പ്രൊഫ: ഇ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജി ഹരികുമാര്‍ സ്വാഗതവും അഡീഷണല്‍ ചീഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇ പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം ഉമേഷ് കെ പെര്‍ളയ്ക്ക് മന്ത്രി അഡ്വ: കെ രാജു വിതരണം ചെയ്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved