Latest News :
Home » , » 'മതേതരത്വ ഭാരതത്തില്‍ മതങ്ങളുടെ നിലപാട്' സെമിനാര്‍ സംഘടിപ്പിച്ചു

'മതേതരത്വ ഭാരതത്തില്‍ മതങ്ങളുടെ നിലപാട്' സെമിനാര്‍ സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 17 August 2016 | 19:30



പുത്തിഗെ: സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഫസ്വാഹത്തുത്വലബ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കീഴില്‍ മതേതരത്വ ഭാരതത്തില്‍ മതങ്ങളുടെ നിലപാ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സീനിയര്‍ പത്ര പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ സെമിനാറില്‍ വിഷായാവതരണം നടത്തി. ഇസ്ലാം ശാന്തിയുടെ മതമാണെന്നും ഇസ് ലാമിനെ കുറിച്ച് മനസ്സിലാക്കാത്ത അല്‍പജ്ഞാനികളാണ് ഇസ്ലാം ഭീകര മതമാണെന്ന് മുദ്ര കുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ അന്തസ്സത്ത ദൈവീകതയാണെന്നും അതിനെ മാറ്റി നിര്‍ത്തി മതത്തെ ഒന്നാം സ്ഥാനത്ത് കാണുന്നത് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, മൂസ സഖാഫി കളത്തൂര്‍, അസീസ് മിസ്ബാഹി, അബ്ദുശഹീദ് ഹിമമി, സ്വലാഹുദ്ദീന്‍ ഹിമമി, മുഹമ്മദ് മുസ് ലിയാര്‍, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റുഡന്റ് യൂണിയന്‍ സെക്രട്ടറി മുഹമ്മദ് നൗഷാദ് പേരാല്‍ സ്വാഗതവും അല്‍ത്താഫ് കുപ്പെട്ടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved