Latest News :
Home » , » സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും ഈശ്വര പ്രാര്‍ത്ഥനയും വേണ്ടെന്ന് ജി.സുധാകരന്‍

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും ഈശ്വര പ്രാര്‍ത്ഥനയും വേണ്ടെന്ന് ജി.സുധാകരന്‍

Written By Muhimmath News on Sunday, 28 August 2016 | 18:04



ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും ഈശ്വര പ്രാര്‍ത്ഥന ചൊല്ലുന്നതും ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നമുക്ക് ജാതിയില്ല എന്നാണ് അസംബ്ലികളില്‍ പറയേണ്ടതെന്നും ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതു യോഗത്തില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.

നിലവിളിക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുള്ളത് ബ്രഹ്മണ മേധാവിത്വമാണ്. പറയുന്നയാള്‍ ബ്രഹ്മണന്‍ അല്ലെങ്കിലും ഇത്തരം സംസ്‌കാരം ബ്രാഹ്മണ മേധാവിത്വത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു വിധ പ്രാര്‍ത്ഥനയും പാടില്ല. കാരണം ഭരണഘടനയ്ക്ക് ജാതിയോ മതമോ ഇല്ലെന്നും ജി.സുധാകരന്‍ വ്യാക്തമാക്കി.

എല്ലാ സ്‌കൂളുകളിലും കോളേജുകളിലും മോണിംഗ് അസംബ്ലിയില്‍ പറയേണ്ടത് നമുക്ക് ജാതിയില്ല എന്നാണ്. നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്‌ത്രോത്രം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ലെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂള്‍ ഉല്‍ഘാടനം ചെയ്യാന്‍ വന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികളെ വിളിച്ചു കൊണ്ടു വന്നിട്ട് ഏതെങ്കിലും പഴയ ഒരു ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ്. അംഗമൊന്നും ഞാന്‍ പറയുന്നില്ലെന്നും ഇതൊക്കെ എന്തിനാണെന്നും ജി.സുധാകരന്‍ ചോദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved