Latest News :
Home » , » ഓട്ടോറിക്ഷയില്‍ കടത്തുകയാ യിരുന്ന ആറര കിലോ കഞ്ചാവുമായി ബേക്കലില്‍ 2 പേര്‍ പിടിയില്‍

ഓട്ടോറിക്ഷയില്‍ കടത്തുകയാ യിരുന്ന ആറര കിലോ കഞ്ചാവുമായി ബേക്കലില്‍ 2 പേര്‍ പിടിയില്‍

Written By Muhimmath News on Friday, 5 August 2016 | 10:47

ബേക്കല്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു ആറര കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര കൊച്ചുബസാര്‍ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ തമിഴനാട് ഉസലാംപെട്ടിയിലെ ദൂരൈ പാണ്ഡ്യ (26) തഞ്ചാവൂരിലെ കറുപ്പയ്യന്‍ (മണി 41) എന്നിവരെയാണ് സി ഐ. വി കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് പള്ളിക്കര ബീച്ചിനടുത്ത ഐസ് പ്ലാന്റിനടുത്ത് വെച്ച് ഇവരെ പിടികൂടിയത്. സുഹൃത്തിനോട് ഓടിക്കാനായി വാങ്ങിയ ഓട്ടോറിക്ഷയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവെന്നു പോലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി പ്രതികള്‍ ബേക്കലില്‍ കുടുംബസമേതം താമസിക്കുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved