Latest News :
Home » » ക്ലീന്‍ കാസറഗോഡ് ഗ്രീന്‍ കാസറഗോഡ്: ജി.എച്ച്.എം ശുചീകരണ ക്യാമ്പയിന് തുടക്കമിട്ടു

ക്ലീന്‍ കാസറഗോഡ് ഗ്രീന്‍ കാസറഗോഡ്: ജി.എച്ച്.എം ശുചീകരണ ക്യാമ്പയിന് തുടക്കമിട്ടു

Written By Muhimmath News on Tuesday, 16 August 2016 | 17:51




കാസര്‍ഗോഡ്: രാജ്യം എഴുപതാം സ്വാതന്ത്ര്യം കൊണ്ടാടുന്ന അവസരത്തില്‍ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് (ജി എച് എം) എന്ന അഴിമതി വിരുദ്ധ കൂട്ടായ്മ മൂന്ന് വര്‍ഷത്തിലധികമായി വൃത്തിഹീനമായി കിടന്നിരുന്ന കാസറഗോഡ് താലൂക്ക് ആശുപത്രി പരിസരം മാലിന്യ മുക്തമാക്കിയാണ് വ്യത്യസ്ത രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

ക്ലീന്‍ കാസറഗോഡ് ഗ്രീന്‍ കാസറഗോഡ് എന്ന ആശയവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിനിനാണ് സ്വാതന്ത്ര ദിനമായ തിങ്കളാഴ്ച തുടക്കമിട്ടിരിക്കുന്നത്. ജില്ലയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളെയും സാമൂഹിക കൂട്ടായ്മകളെയും പരിസ്ഥിതി സംഘടനകളെയും സഹകരിപ്പിച്ചു ശുചീകരണം നടത്താനാണ് പദ്ധതി. ജനപങ്കാളിത്തത്തോടെ ബോധവത്കരണവും നടത്തും.

ജനങ്ങള്‍ നടന്നു പോകുന്ന വഴികളിലാണ് ദുര്‍ഗന്ധമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്. അധികാരികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശ ഭരണകര്‍ത്താക്കള്‍ മുന്‍കൈയ്യെടുക്കണമെന്നു ജി എച്ച് എം ആവശ്യപ്പെട്ടു.

ജി എച് എം ശുചീകരണം രാവിലെ 10 മണിക്കാരംഭിച്ചു രാത്രിവരെ നീണ്ടുനിന്നു. ജെ.സി.ബി ഉപയോഗിച്ചും പ്രവര്‍ത്തകര്‍ മാലിന്യം നീക്കം ചെയ്തു. സ്വദേശത്തും വിദേശത്തുമായി 1000 ത്തോളം കാസറഗോഡ് ദേശക്കാരാണ് ജി എച് എം എന്ന കൂട്ടായ്മയില്‍ അംഗമായിട്ടുള്ളത്.
പ്ലാസ്റ്റിക്ക് മാലിന്യം സംസ്‌കരിച്ചും ജൈവ മാലിന്യം ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു.

കേവലം പതാക ഉയര്‍ത്തലും മധുരം വിതരണം ചെയ്യലും മാത്രമല്ല സ്വാതന്ത്ര ദിനമെന്നും ഇതുപോലെയുള്ള സാമുഹിക പ്രവര്‍ത്തനത്തിലൂടെ ജനസേവനം ചെയുക എന്ന ഒരു സന്ദേശം കൂടി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് ജി എച് എം പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിച്ചു അവകാശങ്ങള്‍ നേടിയെടുക്കാനും അഴിമതി രഹിത വികസന കാസറഗോഡ് എന്ന ആശയവുമാണ് ജി എച് എം എന്ന കൂട്ടായ്മയുടെ മുഖ്യ അജണ്ട എന്ന് അഡ്മിന്‍ പാനല്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരെയും ജി.എച്ച്.എം അഡ്മിന്‍ പാനല്‍ അഭിനന്ദിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved