Latest News :
Home » » ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് പോലീസ്

ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് പോലീസ്

Written By Muhimmath News on Wednesday, 3 August 2016 | 18:58



കൊച്ചി: ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ്. അന്വേഷണം അന്തിമഘട്ടത്തിലാണ്. 37 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. മൊഴികളില്‍ നിന്ന് കുറ്റകൃത്യം നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായും പൊലീസ് ഹൈകോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ധനേഷ് മാത്യു ഹൈകോടതിയില്‍ നല്‍കിയ ഹരജയിലാണ് പൊലീസ് നിലപാട് വ്യക്ത്മാക്കിയത്.

പത്തു ദിവസത്തിനകം കേസിന്റെ അന്വേഷണം പുര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കോടതി രേഖപ്പെടുത്തിയ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അന്വേഷിക്കണമെന്ന് ധനേഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ജൂലൈ 14ന് രാത്രി ഏഴു മണിക്ക് ഹൈകോടതിക്കടുത്ത് കോണ്‍വെന്റ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം നടന്നത്. ഔദ്യോഗിക വാഹനത്തിലെത്തിയ ധനേഷ് യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved