Latest News :
Home » , » ചൂട് കുതിച്ചുയരുന്നു ; ഗള്‍ഫിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടും; ചൂടുകൂടി വാസയോഗ്യമല്ലാതാകും ഇവിടമെന്ന് പഠന റിപ്പോര്‍ട്ട്

ചൂട് കുതിച്ചുയരുന്നു ; ഗള്‍ഫിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടും; ചൂടുകൂടി വാസയോഗ്യമല്ലാതാകും ഇവിടമെന്ന് പഠന റിപ്പോര്‍ട്ട്

Written By Muhimmath News on Monday, 8 August 2016 | 12:50

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ചുട്ടുപഴുക്കുമെന്ന് മുന്നറിയിപ്പ് .ആഗോള കാലാവസ്ഥ വ്യതിയാനങ്ങള്‍ അറേബ്യന്‍ രാജ്യങ്ങളെ 'ചൂടാക്കും'. ഈ വര്‍ഷാവസാനം ചൂട് കുതിച്ചുയരുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഇതിന്റെ ആദ്യ മുന്നറിയിപ്പുകളാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശക്തമായ ചൂടാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇപ്പോഴുള്ളത്. ഈ നില തുടര്‍ന്നാല്‍ ജനവാസം തന്നെ ഇവിടെന്ന് മാറ്റേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു. ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിസ്റ്റ്യൂട്ടും നിക്കോഷ്യല്‍ സെപ്രസ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നു നടത്തിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

1986-2005 വരെയുള്ള കണക്കു പ്രകാരം കൊടുംചൂടുള്ള ദിവസങ്ങള്‍ കുറവായിരുന്നു.എന്നാല്‍ ഈ നൂറ്റാണ്ടില്‍ കൊടുംചൂടനുഭവപ്പെടുന്ന ദിവസങ്ങള്‍ 80 ആയി ഉയര്‍ന്നു.ഇങ്ങനെ പോയാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോഴേക്കും ഇവിടത്തെ ജീവനുകളുടെ ഭാവി ഭീഷണിയിലാകും.മറ്റൊന്ന് പൊടിക്കാറ്റ് ഭീഷണിയാണ്.ഖത്തറില്‍ പൊടിക്കാറ്റ് ശക്തമാണ്.

ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ യുദ്ധങ്ങള്‍ ഇവിടത്തെ കാലാവസ്ഥയെ ബാധിച്ചിട്ടുണഅട് .ഗള്‍ഫ് മേഖലയിലെ ഏറ്റവും ജലലഭ്യതയുള്ള രാജ്യമായിരുന്നു സിറിയ.യുഫ്രട്ടീസ് നദീതടത്തില്‍ പച്ചപ്പായിരുന്നു.ഇവിടെമുന്തിരിയും കൃഷി ചെയ്തിരുന്നു.എന്നാല്‍ കാലാവസ്ഥ ഇപ്പോള്‍ പ്രതികൂലമാണ്.യുദ്ധങ്ങള്‍ കാലാവസ്ഥയെ ബാധിക്കുമെന്ന് ഇതില്‍ നിന്ന് തന്നെ മനസിലാകും.

2100 ആകുമ്പോള്‍ മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത വിധം ചൂടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്‌ന.170 ഡിഗ്രി ഫാരന്‍ഹീറ്റ് ആയിരിക്കും 80 വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലുണ്ടാകുക എന്നും പഠനം അന്നു പക്ഷെ അധികം ആരും ഇതു കണക്കിലെടുത്തില്ല. എന്നാല്‍ അപൂര്‍വ്വ ചൂടില്‍ ശ്വാസം മുട്ടുകയാണ് കുവൈത്തും ഇറാഖുമെല്ലാം.

ഡെത്ത്വാലിക്ക് ശേഷം ഭൂമിയില്‍ ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ താപനിലയായിരിക്കും കുവൈത്തിലേത്.ഡെത്ത് വാലിയില്‍ 56.7 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട് .ഇറാഖിലും വ്യാഴാഴ്ച രേഖപ്പെടുത്തിയത് രാജ്യത്ത് ഇന്നേവരെയുള്ളതില്‍ ഏറ്റവും രൂക്ഷമായ ചൂടാണ്. സൗദിയിലും യുഎഇയിലും പലയിടത്തും കനത്ത ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ വൈകാതെ ഇവിടെത്തെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved