Latest News :
Home » , , » ഖത്തറില്‍ സപ്തംബര്‍ ഒന്നുമുതല്‍ പൊതുമാപ്പ്

ഖത്തറില്‍ സപ്തംബര്‍ ഒന്നുമുതല്‍ പൊതുമാപ്പ്

Written By Muhimmath News on Thursday, 25 August 2016 | 12:24

ദോഹ: ഖത്തറില്‍ നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയവിധേമായി നാട്ടിലേക്കു മടങ്ങുന്നതിന് അവസരമൊരുങ്ങുന്നു. സപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ മൂന്ന് മാസക്കാലത്തേക്കാണ് പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. 

രാജ്യത്തേക്കുള്ള എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സ്, സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍ പൊതുമാപ്പ് കാലത്ത് ഇളവ് ലഭിക്കും. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved