Latest News :
Home » » സയ്യിദ് അബ്ദുള്ളാഹില്‍ ഹദ്ദാദ് ലോകം സമുദ്ധരിച്ച അതുല്യ പ്രതിഭ

സയ്യിദ് അബ്ദുള്ളാഹില്‍ ഹദ്ദാദ് ലോകം സമുദ്ധരിച്ച അതുല്യ പ്രതിഭ

Written By Muhimmath News on Sunday, 14 August 2016 | 12:00



ചൗക്കി: അന്ധകാരവും അനാശാസ്വവും വര്‍ദ്ധിച്ച് പാരമ്പര്യ ഇസ് ലാമിനെ തള്ളിപ്പറഞ്ഞ് മതത്തില്‍ പുതിയ ആശയങ്ങളുടെ കടന്ന് വരവ് തടയുന്നതിന് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രപഞ്ച നാഥന്‍ കനിഞ്ഞേകിയ അതുല്യ പ്രതിഭ യായിരുന്നു അസയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ് എന്ന് അവിടത്തെ പൗത്രനും പെരിയടുക്ക ബദ്രിയ്യ മജ് ലിസ് ഫൗണ്ടറുമായ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ പറഞ്ഞു. പെരിയടുക്കയില്‍ സംഘടിപ്പിച്ച അബ്ദുള്ളാഹില്‍ ഹദ്ദാദ് മുന്നൂറ്റി അഞ്ചാമത് ആണ്ട് നേര്‍ച്ചയില്‍ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉസ്മാന്‍ മുസല്യാരുടെ അധ്യക്ഷതയില്‍ മര്‍കസുല്‍ മൈമന്‍ മുദരിസ് സഈദ് സഅദി കെ.എം ഉദ്ഘാടനം ചെയതു. സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഹദ്ദാദ് തങ്ങള്‍, ഉസ്മാന്‍ സഖാഫി തലക്കി, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, മുസ്ഥഫ ബാഖവി, എ.ആര്‍ നഗര്‍, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബദുസ്സലാം സഅദി പേരാല്‍, മുഹമ്മദ് മുസല്യാര്‍ ചൗക്കി, എ.കെ കമ്പാര്‍, അബ്ദുല്ല മല്ലം സംബന്ധിച്ചു. ഖത്മുല്‍ ഖുര്‍ആന്‍, ഹദ്ദാദ് മൗലീദ്, ഹദ്ദാദ് റാതീബ് ഇടങ്ങിയവയ്ക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved