Latest News :
Home » , , , » കേരളത്തില്‍ നിന്ന് 134 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

കേരളത്തില്‍ നിന്ന് 134 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

Written By Muhimmath News on Monday, 15 August 2016 | 12:28

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം കേരളത്തില്‍ നിന്നും 134 പേര്‍ക്ക് കൂടി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം. കാത്തിരിപ്പ് പട്ടികയില്‍ 523 വരെയുള്ളവര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത്. 

പുതുതായി അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അനുവദിച്ച് കിട്ടിയിരിക്കുന്ന കാറ്റഗറി അനുസരിച്ചുള്ള മുഴുവന്‍ തുകയും മൂന്ന് ദിവസത്തിനകം അടയ്ക്കണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പണം അടയ്ക്കുവാനുള്ള സൗകര്യം.ഗ്രീന്‍ കാറ്റഗറിയില്‍ അനുമതി ലഭിച്ചിട്ടുള്ളവര്‍ 2,17,150 രൂപയും അസ്സീസിയ കാറ്റഗറിയില്‍ അനുമതി ലഭിച്ചിട്ടുള്ളവര്‍ 1,83,300 രൂപയും അടയ്ക്കണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved