Latest News :
Home » , , » ഹജ്ജ് കര്‍മത്തിനെ ത്തുന്ന തീര്‍ഥാടകരെ അകമഴിഞ്ഞ് സേവിക്കണം: കിങ് സല്‍മാന്‍

ഹജ്ജ് കര്‍മത്തിനെ ത്തുന്ന തീര്‍ഥാടകരെ അകമഴിഞ്ഞ് സേവിക്കണം: കിങ് സല്‍മാന്‍

Written By Muhimmath News on Wednesday, 17 August 2016 | 12:43

ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷം പുണ്യഭൂമിയിലേക്കെത്തിത്തുടങ്ങിയ തീര്‍ഥാടകരെ ഭരണാധികാരി കിങ് ഫൈസല്‍ സ്വാഗതം ചെയ്തു. ജിദ്ദയിലെ അല്‍ സലാമ പാലസില്‍ വെച്ച് നടന്ന കാബിനറ്റ് മീറ്റിംഗിലാണ് സല്‍മാന്‍ രാജാവ് സ്വാഗതമറിയിച്ചത്.

 ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പതിമടങ്ങ് ആവേശത്തോടെ ചെയ്ത് നല്‍കണമെന്ന് സേവനമേഖലകളിലുള്ള പ്രവര്‍ത്തകരോടും സമിതികളോടം അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നല്ല പേരും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന രൂപത്തില്‍ തീര്‍ഥാടകര്‍ക്ക് വേണ്ടി സേവനരംഗത്ത് സജീവമാവണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. 

ഇസ്‌ലാമിനോട് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആരാധനാ കര്‍മങ്ങളോട് ആത്മാര്‍ഥമായി സമീപിക്കാനും സല്‍മാന്‍ രാജാവ് തീര്‍ഥാടകരോട് ഉപദേശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved