Latest News :
Home » , » സുന്നിസെന്ററില്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് വെള്ളിയാഴ്ച

സുന്നിസെന്ററില്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 10 August 2016 | 20:01

കാസര്‍കോട്: ഈവര്‍ഷത്തെ വിശുദ്ധ ഹജ്ജ്കര്‍മത്തിനു പുറപ്പെടുന്ന കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ എന്നിവര്‍ക്കും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും സുന്നി സെന്റര്‍ ജുമാ മസ്ജദില്‍ യാത്രയയപ്പ് നല്‍കുന്നു.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരശേഷം സുന്നി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഹാജിമാര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ മജ്‌ലിസ് നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എ ആറ്റക്കോയ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍, അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിക്കും.
സര്‍ക്കാര്‍ വഴിയും വിവിധ ഏജന്‍സികള്‍ വഴിയും ഈവര്‍ഷത്തെ ഹജ്ജിനു പുറപ്പെടുന്ന പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച നടക്കുന്ന ദുആ മജ്‌ലിസില്‍ സംബന്ധിക്കണമെന്ന് എസ് വൈ എസ് ജില്ലാ ഓഫീസില്‍നിന്നും അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved