Latest News :
Home » , » ബംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാതായി

ബംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാതായി

Written By Muhimmath News on Saturday, 27 August 2016 | 18:22

ബദിയഡുക്ക: ജോലിക്കെന്നും പറഞ്ഞ് ബംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. കാട്ടുകുക്കെ ബദിര്‍ക്കാട് സ്വദേശി നാരായണയുടെ മകന്‍ ഹരീഷി (24)നെയാണ് കാണാതായത്. കഴിഞ്ഞ മെയ് എട്ടിനാണ് ഹരീഷ് ജോലിക്കെന്നും പറഞ്ഞ് ബംഗളൂരുവിലേക്ക് പോയത്. ഒരാഴ്ച ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടുവെങ്കിലും പിന്നീട് യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് സുഗന്ധി നല്‍കിയ പരാതിയില്‍് ബദിയഡുക്ക പൊലീസ് കേസ്സെടുത്ത് അന്വേഷണ മാരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved