Latest News :
Home » , » ചെര്‍ളടുക്കയിലെ ഇബ്രാഹിം അന്തരിച്ചു

ചെര്‍ളടുക്കയിലെ ഇബ്രാഹിം അന്തരിച്ചു

Written By Muhimmath News on Tuesday, 23 August 2016 | 21:34

ബദിയടുക്ക : ചര്‍ളടുക്കയിലെ പൗരപ്രമുഖനും, കേരള മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ഇബ്രാഹിം മുണ്ടോട് (67) നിര്യാതനായി.
ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് റഈസ് (അബൂദാബി), നസ്രിയ, നസീറ, മസീന. മരുമക്കള്‍: അബ്ദുല്ല കെ.കെ (അബൂദാബി), അബ്ദുറഹ്മാന്‍ കട്ടനട്ക്ക (ദുബൈ), അബ്ദുറഹീം.

പരേതന്റെ വീട് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുഹിമ്മാത്ത് ദഅ്‌വ കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ജാബിര്‍ സഖാഫി, അഹമ്മദ് ശരീഫ് സഖാഫി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

ഇബ്രാഹിം മുണ്ടൊടിന്റെ നിര്യാണത്തില്‍  ദുബൈ മുഹിമ്മാത്ത്  കമ്മിറ്റി അഗാധമായ ഖേദം രേഖപ്പെടുത്തി. പരേതന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും പ്രവര്‍ത്തകരോട് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved