Latest News :
Home » , » രാജ കാരുണ്യം സന്തോഷകരം: ഐ.സി.എഫ്.

രാജ കാരുണ്യം സന്തോഷകരം: ഐ.സി.എഫ്.

Written By Muhimmath News on Wednesday, 10 August 2016 | 10:15

ദമ്മാം: സൗദി അറേബ്യയില്‍ മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ ദുരിതം മനസ്സിലാക്കി 10 കോടി റിയാല്‍ സഹായമായി അനുവദിച്ച തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് ഐ.സി.എഫ്. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഊഷ്മളമായ നന്ദി രേഖപ്പെടുത്തി.

മാനുഷിക മൂല്യങ്ങളുടെ ഏറ്റവും ഉദാത്തമായ ഈ നടപടിയെ പ്രവാസ ലോകം എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു, ശരീഫ് സഖാഫി, റാഷിദ് അഹമ്മദ്, മൊയ്തീന്‍ കുട്ടി കരാക്കുര്‍ശ്ശി, സലിം പാലച്ചിറ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ കളറോഡ് സ്വാഗതവും മുഹമ്മദ് റഫീഖ് വയനാട് നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved