Latest News :
Home » , » ഐ.സി.എഫ്. ദേശരക്ഷാ സംഗമം സംഘടിപ്പിപ്പിച്ചു

ഐ.സി.എഫ്. ദേശരക്ഷാ സംഗമം സംഘടിപ്പിപ്പിച്ചു

Written By Muhimmath News on Friday, 19 August 2016 | 11:11

ദമ്മാം: ഉദാത്തമായ ഐക്യവും സഹിഷ്ണുതയും സാഹോദര്യ ബോധവും നിലനിന്നാല്‍ മാത്രമെ സ്വാതന്ത്ര്യം എന്ന വികാരം പൂര്‍ണ്ണ മാവുകയുള്ളൂവെന്ന് ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സെന്‍ട്രല്‍ കമ്മിറ്റി എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശരക്ഷാ സംഗമം അഭിപ്രായപ്പെട്ടു,

പൂര്‍വ്വികരുടെ ത്യാഗപൂര്‍ണമായ പോരാട്ടത്തിന്റെ ഫലമായാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം, ജാതി മത വര്‍ഗ വീക്ഷണ  വൈജ്യാത്യങ്ങള്‍ക്ക് അതീതമായി ബഹുസരതയില്‍ അധിഷ്ടിതമായ ഇന്ത്യയായിരുന്നു അവര്‍ സ്വപ്നം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷം പിന്നിടുമ്പോഴും സാക്ഷരസാങ്കേതിക രംഗത്തും മറ്റും മുന്നേറ്റം ഉണ്ടായെങ്കിലും അസഹിഷ്ണുതയുടെ ചിത്രങ്ങള്‍ ചില ഭാഗങ്ങളില്‍ കണ്ടു വരുന്നത് രാജ്യത്തിന്റെ കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കുന്നു. 

മുസ്ലിം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം, ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ എന്നിവ ആശങ്കയുളവാകുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. അതെ സമയം രാജ്യത്തെ അനഭിലഷണനീയ പ്രവണതയെ ചൂഷണം ചെയ്ത തീവ്രവാദത്തെ സൃഷ്ഠിക്കാനുള്ള നീക്കവും ആപത്കരമാണ് ,  മുഹമ്മദ് കുഞ്ഞി അമാനി ഉത്ഘാടനംചെയ്തു. ശരീഫ് സഖാഫി അധ്യക്ഷത വഹിച്ചു, അബ്ദുല്ല വിളയില്‍ മുഖ്യ പ്രഭാഷണം നടത്തി.  ഇഖ്ബാല്‍ വെളിയംങ്കോട്, ഹാഫിള് അബ്ദുല്‍ നാസര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. 

അബ്ദുല്‍ ലത്തീഫ് അഹ്‌സനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സലീം പാലച്ചിറ, മുഹമ്മദ് റഫീഖ് വയനാട്, റാഷിദ് അഹമ്മദ്, അബ്ബാസ് തെന്നല, അബ്ദുല്‍ റഹ്മാന്‍ പുത്തനത്താണി, അഹമ്മദ് കുട്ടി സഖാഫി, ഉമര്‍ സഅദി, സൈദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. അന്‍വര്‍ കളറോഡ് സ്വാഗതവും  മൊയ്തീന്‍ കുട്ടി കാരാകുര്‍ശി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved