Latest News :
Home » , , » ഇന്ത്യയെ 'സുരാജ്യം' ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ഇന്ത്യയെ 'സുരാജ്യം' ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

Written By Muhimmath News on Monday, 15 August 2016 | 10:47

ന്യൂദല്‍ഹി:  രാജ്യത്തെ സ്വരാജ്യത്തില്‍ നിന്നും സുരാജ്യത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ മഹത്തരമാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങാമെന്നും മോദി പറഞ്ഞു. എഴുപതമാത് സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹി ചെങ്കോട്ടയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തുള്ളവര്‍ക്കും പ്രവാസികള്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന പ്രധാനമന്ത്രി  സ്വാതന്ത്ര്യ ദിനത്തില്‍ മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പണ്ഡിറ്റ് നെഹ്‌റു തുടങ്ങി സ്വരാജ്യത്തിനായി ജീവിതം അര്‍പ്പിച്ചവരെ ഓര്‍ക്കുന്നതായി പറഞ്ഞു. രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി 125 കോടി മനസ്സുകള്‍ നമുക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. 

ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ അതീവ സുരക്ഷയാണ് ദല്‍ഹിയില്‍ ഒരുക്കിയിരുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ച മോദി ഭീകരതാ വിഷയത്തില്‍ പാകിസ്ഥാനെയും കുറ്റപ്പെടുത്തി. സുരാജ്യം വരണമെങ്കില്‍ മികച്ച ഭരണനിര്‍വഹണം വേണമെന്നും സാമൂഹിക മാറ്റത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved