Latest News :
Home » , , » സ്വാതന്ത്ര്യദിനാഘോഷം; കാസര്‍കോട്ട് മന്ത്രി ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു

സ്വാതന്ത്ര്യദിനാഘോഷം; കാസര്‍കോട്ട് മന്ത്രി ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു

Written By Muhimmath News on Monday, 15 August 2016 | 11:52

കാസര്‍കോട്: രാജ്യത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനത്തിന് ജില്ലയില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 


മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സായുധ സേന, സീനിയര്‍-ജൂനിയര്‍ എന്‍ സി സി, എന്‍ സി സി നേവല്‍ വിംഗ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ അണിനിരന്നു.


വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിനര്‍ഹരായ ഹൊസ്ദുര്‍ഗ് സി ഐ. സി കെ സുനില്‍കുമാര്‍, വിദ്യാനഗര്‍ സി ഐ. ബാബു പെരിങ്ങോത്ത്, ബദിയഡുക്ക എസ് ഐ. എ ദാമോദരന്‍, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ. ഭാസ്‌കരന്‍, വെള്ളരിക്കുണ്ട് എ എസ് ഐ. മുരളീധരന്‍, എ.ആര്‍ ക്യാമ്പ് എ എസ് ഐ. ജയരാജന്‍, എസ് സി പി. ഒ രാമചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി മെഡലുകള്‍ സമ്മാനിച്ചു.


വിവിധ സാ്ംസ്‌കാരിക പരിപാടികളും നടന്നു. എം എല്‍ എ.മാരായ പി.ബി. അബ്ദുര്‍റസാഖ്, എന്‍.എനെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, രാജഗോപാലന്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സ്വാതന്ത്ര്യ സമരസേനാനികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



























Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved