Latest News :
Home » , » സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും

സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും

Written By Muhimmath News on Tuesday, 9 August 2016 | 21:38

കാസര്‍കോട്: രാജ്യത്തിന്റെ 70ാ മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ 15 ന് രാവിലെ എട്ടിന് റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സായുധസേന, സീനിയര്‍ ജൂനിയര്‍ എന്‍ സി സി, എന്‍ സി സി നേവല്‍ വിംഗ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റി യൂണുകള്‍ അണിനിരക്കും. ഈ മാസം 11, 12 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും 13 ന് രാവിലെ ഏഴ് മണിക്കും പരേഡ് റിഹേഴ്‌സല്‍ നടക്കും. പരേഡിനോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved