Latest News :
Home » » സ്വാതന്ത്ര്യ ദിനം: ഐ.സി.എഫ് സ്‌നേഹസംഗമം നടത്തി

സ്വാതന്ത്ര്യ ദിനം: ഐ.സി.എഫ് സ്‌നേഹസംഗമം നടത്തി

Written By Muhimmath News on Saturday, 13 August 2016 | 17:31



ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് ഹോര്‍ അല്‍ അന്‍സ് കമ്മറ്റിയുടെ കീഴില്‍ സ്‌നേഹസംഗമം നടത്തി. മൗലാനാ മുഹമ്മദ് അലിയെ പോലൊത്ത മഹാ പ്രതിഭകളുടെ നേതൃത്വത്തില്‍ നടത്തിയ ആത്മാര്‍ത്ഥ ഇടപെടലുകളും, കേരളത്തിലെ മുസ് ലിം ആത്മീയ നേതൃത്വം സ്വീകരിച്ച കര്‍ശന നിലപാടുകളും സ്വാതന്ത്ര ഇന്ത്യക്ക് ഏറെ സഹായകമായിട്ടുണ്ടന്ന് ഐ സി എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടങ്കോട് പ്രസ്താവിച്ചു.

ഇന്ത്യാ രാജ്യത്തെ വൈവിധ്യങ്ങളും, വിഭവശേഷിയും പരിഗണിച്ച് മറ്റ് രാജ്യങ്ങളുമായി ഒരു താരതമ്യ പഠനം നടത്തിയാല്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഒരു പാടുണ്ടന്ന് ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്ക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി അഭിപ്പ്രായപ്പെട്ടു.

ഗള്‍ഫ് സിറാജ് മാനേജര്‍ ശരീഫ് കാരശ്ശേരി, ഐ സി എഫ് സെന്‍ട്രല്‍ സെക്ക്രട്ടറി സി എം അബ്ദുള്ള ചേറൂര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, യഹ് യ തളങ്കര, അബ്ദുല്‍ജലീല്‍ നിസാമി, അബ്ദുള്ളസഖാഫി, മുസ്ഥഫ ചേലേമ്പ്ര, അബ്ദുല്‍ഖാദര്‍ സഖാഫി, മന്‍സൂര്‍ ചേരാപുരം എന്നിവര്‍ സംബന്ധിച്ചു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved