Latest News :
Home » » സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെച്ച് കലാലയം സാംസ്‌കാരികവേദി

സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെച്ച് കലാലയം സാംസ്‌കാരികവേദി

Written By Muhimmath News on Sunday, 14 August 2016 | 18:34

ദുബൈ: സ്വാതന്ത്ര്യം 70 ലേക്ക് പാതമൂന്നുമ്പോള്‍ സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെക്കന്നതിനായി ദുബൈ കലാലയം സാംസ്‌കാരിക വേദി ആഗസ്ത് 15 നു സ്വാതന്ത്ര്യദിന കൂട്ടായ്മ സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ പോരാട്ട ഭൂമികയിലെ ഐതിഹാസികവും ത്യാഗോജ്ജ്വലവുമായ ചെറുത്ത് നില്‍പ്പുകളെ ഓര്‍മപ്പെടുത്തി പൂര്‍വീകരുടെ അര്‍പ്പണബോധവും ധീരതയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.

പുതുതലമുറക്ക് രാഷ്ട്രസേവനത്തിനും മാനവീകതയ്ക്കും വേണ്ടി നിലകൊള്ളുന്നതിന് പ്രചോദനം നല്‍കുന്ന സന്ദേശം കൈമാറ്റവും ഇതിലൂടെ നിര്‍വഹിക്കപ്പെടും. ദേശീയഗാനാലാപനം, പ്രതിജ്ഞ, സന്ദേശ പ്രഭാഷണങ്ങള്‍, മധുരവിതരണം തുടങ്ങിയ പരിപാടികള്‍ ചടങ്ങിന് മികവ് സമ്മാനിക്കും. ബര്‍ദുബൈ ഐസിഎഫ് ഹാളിലാണ് പരിപാടി നടക്കുക.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved