Latest News :
Home » » സര്‍ഗ്ഗ വിസ്മയം തീര്‍ത്ത് അന്തര്‍ കലാലയങ്ങള്‍

സര്‍ഗ്ഗ വിസ്മയം തീര്‍ത്ത് അന്തര്‍ കലാലയങ്ങള്‍

Written By Muhimmath News on Saturday, 13 August 2016 | 20:34



ദുബൈ: പ്രവാസ യൗവനങ്ങളുടെ കലാസാഹിത്യ വൈജ്ഞാനികരംഗത്തെ വിചാരങ്ങള്‍ക്ക് വീര്യം പകര്‍ന്ന് അന്തര്‍ കലാലയങ്ങള്‍ സമാപിച്ചു. ദുബൈ കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ പ്രതിമാസം യൂനിറ്റുകളില്‍ നടന്നുവരുന്ന കലാലയങ്ങളിലൂടെ കഴിവ്‌തെളിയിച്ചവരാണ് ഏഴ് കേന്ദ്രങ്ങളിലായി നടന്ന പരിപാടിയില്‍ മാറ്റുരച്ചത്. കലയും സാഹിത്യവും വാണിജ്യവത്കരിക്കപ്പെടുന്ന ഇക്കാലത്ത് ധാര്‍മ്മികതയിലൂന്നിയുള്ള സര്‍ഗ്ഗാത്മ കഴിവുകളുടെ പ്രകടനങ്ങളായിരുന്നു അരങ്ങേറിയത്. ദേര, ബര്‍ദുബൈ, മുറഖബാത്ത്, റാസ് അല്‍ ഖോര്‍, അല്‍ ബര്‍ഷ, മുഹൈസിന എന്നീകേന്ദ്രങ്ങളില്‍ യഥാക്രമം നായിഫ്, സത്‌വ, അല്‍ ശാബ്, റാഷിദിയ, നജ്മ, ശൈഖ്‌കോളനിയൂനിറ്റുകള്‍ ചാമ്പ്യന്മാരായി. മുഹമ്മദ് പുല്ലാളൂര്‍, ജബ്ബാര്‍മാസ്റ്റര്‍ തലശ്ശേരി, അബ്ദുറഷീദ് സഖാഫി, നൗഫല്‍ കൊളത്തൂര്‍, ശമീര്‍ വയനാട്, അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved