Latest News :
Home » , , » ഐ.എസിനെതിരെ പ്രസംഗിച്ച പി. ജയരാജനെതിരെ വധഭീഷണി

ഐ.എസിനെതിരെ പ്രസംഗിച്ച പി. ജയരാജനെതിരെ വധഭീഷണി

Written By Muhimmath News on Saturday, 27 August 2016 | 18:47



കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ വധഭീഷണി. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ പ്രസംഗിച്ചതിനാണ് ഭീഷണി കത്ത്. കണ്ണൂര്‍ ജിഹാദി ഗ്രൂപ്പാണ് ഭീഷണി കത്തയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹെയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന പേരിലാണ് കത്ത് വന്നിട്ടുള്ളത്.

ജയരാജന്‍ ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് കത്ത് ആരംഭിക്കുന്നത്. ഇതിനിടെ ഐ എസിനെപറ്റി താന്‍ വല്ലാണ്ടങ്ങ് പറഞ്ഞു. നിന്റെ ഇത്തരം പ്രസംഗങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഒരിടത്തും നീ ഇങ്ങനെ വലിയവായില്‍ പറയാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ സംഘടന തന്റെ നാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെ കേരളത്തില്‍ മാത്രം അതും കണ്ണൂരില്‍ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങള്‍ ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഫ്രാന്‍സില്‍ നടന്നത് താന്‍ അറിയുമല്ലോ. ഇങ്ങനെ പോകുന്നു കത്ത്.
സംഭവത്തില്‍ ജയരാജന്‍ ഡി.ജി.പിക്കും കണ്ണൂര്‍ എസ് പിക്കും പരാതി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved