Latest News :
Home » , , , » ഇസ്‌ലാമിക് സ്‌റ്റേറ്റ് മുഖ്യവക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു

ഇസ്‌ലാമിക് സ്‌റ്റേറ്റ് മുഖ്യവക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു

Written By Muhimmath News on Wednesday, 31 August 2016 | 10:09

സിറിയ: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ മുഖ്യവക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി സിറിയയിലെ അലപ്പോയില്‍ കൊല്ലപ്പെട്ടു. സിറിയന്‍ സേന നടത്തിയ ആക്രമണത്തിലാണ് സംഘടനയുടെ മുഖ്യ നേതാക്കളിലൊരാളായ അദ്‌നാനി കൊല്ലപ്പെട്ടത്. ഇസിസിന്റെ വാര്‍ത്താ വിഭാഗമായ അമാഖ് ന്യൂസ് ഏജന്‍സി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്‌നാന്റെ മരണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസിസ് ഭീഷണി മുഴക്കിയിട്ടുണ്ട്. അദ്‌നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ഇയാളുടെ തലക്ക്  തലക്ക് അഞ്ച് മില്യണ്‍ ഡോളര്‍ യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2015ല്‍ പെന്റഗണ്‍ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ അദ്‌നാനി അടക്കം നാലു പേര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങളാണ് യു.എസ് സഖ്യസേന നടത്തിയിരുന്നത്.

അല്‍ഖ്വയ്ദ അംഗമായിരുന്ന അദ്‌നാനി പിന്നീട് ഇസിസില്‍ ചേരുകയായിരുന്നു. സംഘടനയുടെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അദ്‌നാനി അറിയപ്പെടുന്നത്. സിറിയയിലും ഇറാഖിലും ഭീകരസംഘടനയെ വളര്‍ത്തുന്നതില്‍ ഇയാള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.

പശ്ചാത്യ രാജ്യങ്ങളിലടക്കം ആക്രമണങ്ങള്‍ നടത്തുമെന്ന് അദ്‌നാനി ഭീഷണി മുഴക്കിയിരുന്നു. സിറിയയിലെ ഇദ്‌ലിബ് സ്വദേശിയായ അദ്‌നാന്‍ മൂന്നു വര്‍ഷം ജയിലിലായിരുന്നു. 2011ല്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ സിറിയയില്‍ തീവ്രവാദ ഇസിസിനായി പ്രവര്‍ത്തനമാരംഭിച്ചത്.
നിലവില്‍ ഇസിസിന്റെ കൈകളിലുള്ള അലപ്പോ തിരികെ പിടിക്കുന്നതിനായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വ്യോമാക്രമണം നടത്തി വരികയാണ്. വ്യോമാക്രമണത്തില്‍ അദ്‌നാന് പരിക്കേറ്റതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved