Latest News :
Home » , , » യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ്; കോണ്‍ഗ്രസിനെതിരെ ലീഗ്

യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ്; കോണ്‍ഗ്രസിനെതിരെ ലീഗ്

Written By Muhimmath News on Saturday, 20 August 2016 | 12:37

തിരുവനന്തപുരം: കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി മുസ്‌ലിം ലീഗ്. 

യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്‌നത്തിനു പരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

യു.ഡി.എഫില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved