Latest News :
Home » , » പൂര്‍ണ്ണ നഗ്‌നരായി സ്പീക്കറുടെ കസേരയില്‍ സ്വാമി; അനുഗ്രഹം വാങ്ങാന്‍ സ്പീക്കറും മുഖ്യമന്ത്രിയും ഗവര്‍ണ്ണറും എത്തി

പൂര്‍ണ്ണ നഗ്‌നരായി സ്പീക്കറുടെ കസേരയില്‍ സ്വാമി; അനുഗ്രഹം വാങ്ങാന്‍ സ്പീക്കറും മുഖ്യമന്ത്രിയും ഗവര്‍ണ്ണറും എത്തി

Written By Muhimmath News on Saturday, 27 August 2016 | 11:59

ചണ്ഡിഗഡ് : ഹരിയാന നിയമസഭയില്‍ ദിഗംബര സന്യാസിയുടെ പ്രസംഗം. വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലര്‍ത്തുന്നവരാണ് ദിഗംബര സന്യാസിമാര്‍. മോക്ഷ പ്രാപ്തിക്കായി നഗ്‌നതയെ അവര്‍ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകള്‍ക്ക് മോക്ഷമില്ല. ജന്മജന്മാന്തരങ്ങളില്‍ക്കൂടി അവര്‍ പുരുഷന്മാരായി ജനിച്ചു നഗ്‌നത സ്വീകരിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കുമെന്നും ദിഗംബര സന്യാസികള്‍ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത്.

ഈ വിശ്വാസങ്ങള്‍ പിന്തുടരുന്ന മുനി തരുണ്‍ സാഗര്‍ മഹാരാജാണ് ഹരിയാന നിയമസഭയില്‍ സാമാജികരെ അഭിസംബോധന ചെയ്തത്. ആദരവോടെയാണ് നിയമസഭ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിച്ചത്. പൂര്‍ണ്ണ നഗ്‌നനായി തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ആരും ഒരു പ്രശ്‌നവുമില്ലാതെ എല്ലാം കേട്ടിരുന്നു. 

മുഖ്യമന്ത്രിയും സ്പീക്കറും മാത്രമല്ല ഗവര്‍ണ്ണറും സ്വാമിയുടെ പ്രസംഗം കേള്‍ക്കാനെത്തി. എല്ലാവരും അനുഗ്രഹം വാങ്ങി. ബീഫ് നിരോധനവും ഗീത പഠനവുമൊക്കെ നിര്‍ബന്ധമാക്കി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഏറെ വിവാദങ്ങളില്‍ ചെന്നുപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദിഗംബര സന്യാസിയുടെ പ്രസംഗം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved