Latest News :
Home » , , , , » മംഗളൂരു ഉള്‍പ്പടെ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് പുതിയ വിമാന സര്‍വീസുകള്‍ കൂടി

മംഗളൂരു ഉള്‍പ്പടെ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് പുതിയ വിമാന സര്‍വീസുകള്‍ കൂടി

Written By Muhimmath News on Tuesday, 30 August 2016 | 09:40

ന്യൂഡല്‍ഹി: മംഗളൂരു, കോഴിക്കോട്, കൊച്ചി ഉള്‍പെടെ ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.

മത്സരം ശക്തമാകുന്നതോടെ ടിക്കറ്റ് വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എയര്‍ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗൊ, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് മംഗളൂരു, കൊച്ചി, കോഴിക്കോട്, വാരണാസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

ദുബായിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ് സെപ്റ്റംബര്‍ 26 മുതലായിരിക്കും ആരംഭിക്കുക. ഇന്‍ഡിഗോയ്ക്ക് ദുബായ് കൊച്ചി സെക്ടറില്‍ ദിവസേന രണ്ടു വിമാന സര്‍വീസ് മാത്രമാകും ഉണ്ടാകുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved