Latest News :
Home » , » ആര്‍.എസ്.സി. കലാലയം ദേശീയ സംഗമം നടത്തി

ആര്‍.എസ്.സി. കലാലയം ദേശീയ സംഗമം നടത്തി

Written By Muhimmath News on Tuesday, 9 August 2016 | 10:39

ദോഹ: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തറിലെ മലയാളി പ്രവാസികളില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട കലാലയ സംഘങ്ങള്‍ക്ക് വേണ്ടി നടന്ന സംഗമം ഐസിഎഫ് മിഡില്‍ഈസ്റ്റ്  സെക്രട്ടറി ബഷീര്‍ പുത്തുപാടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

കലയും സാഹിത്യവും വക്രീകരിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കലയും സാഹിത്യവും സംസ്‌കാരവും സമൂഹത്തില്‍ ഉണ്ടായി വരേണ്ടതുണ്ടെന്ന് അദ്ധേഹം സൂചിപ്പിച്ചു.
20 വര്‍ഷത്തെ പത്ര പ്രവര്‍ത്തന രംഗത്തെ അനുഭവങ്ങളും സാഹിത്യ പ്രവര്‍ത്തന രംഗത്തെ ഓര്‍മ്മകളും പങ്ക് വെച്ചു മാധ്യമം ബ്യൂറോ ചീഫ് ഷമീര്‍ ഭരതന്നൂര്‍ സംസാരിച്ചു. 

കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത, കലയും സാഹിത്യവും ഇസ്ലാമിക മാനം എന്നീ വിഷയങ്ങള്‍ യഥാക്രമം അലി അക്ബര്‍, റഷീദ് ഇര്‍ഫാനി എന്നിവര്‍ അവതരിപ്പിച്ചു. ഉമര്‍ കുണ്ടുതോട് അദ്യക്ഷത വഹിച്ച പരിപാടിയില്‍ അമീര്‍ തളിക്കുളംസ്വാഗതവും സജ്ജാദ് മീഞ്ചന്ത നന്ദിയും പറഞ്ഞു.  പരിപാടിയില്‍ ഹാരിസ് മൂടാടി, സലീം സഖാഫി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ഹബീബ് മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved