Latest News :
Home » » കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവ് പെര്‍ളയില്‍; 101 അംഗ സ്വാഗത സംഘമായി

കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവ് പെര്‍ളയില്‍; 101 അംഗ സ്വാഗത സംഘമായി

Written By Muhimmath News on Wednesday, 10 August 2016 | 18:07

പെര്‍ള: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 20,21 ന് പെര്‍ള അഹ്ദല്‍ തങ്ങള്‍ സ്‌ക്വയറില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്മൂര്‍, സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി കാട്ടുക്കുക്കെ, സയ്യിദ് ഹബീബുള്ള പൂക്കോയ പെരുവായ്, സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍ കാമില്‍ സഖാഫി (ഉപദേശക സമിതി അംഗങ്ങള്‍), എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി ചെയര്‍മാനും അഷ്‌റഫ് സഖാഫി ഷേണി കണ്‍വീനറും ഹസൈനാര്‍ ട്രഷററുമായി 101 അംഗ സ്വാഗത സംഘം തെരഞ്ഞെടുത്തു.

ബെദ്രംപള്ളയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ വാഹിദ് സഖാഫി, ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, കലന്തര്‍ ഷാ ഷേണി, അബ്ദു റഹ്മാന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved