Latest News :
Home » , » റെയില്‍വെ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ട യുവാവ് മരിച്ചു

റെയില്‍വെ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ട യുവാവ് മരിച്ചു

Written By Muhimmath News on Tuesday, 9 August 2016 | 13:05

കാസര്‍കോട്: പള്ളം റെയില്‍വെ ട്രാക്കില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന യുവാവിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുന്താപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കീശയിലുണ്ടായിരുന്നു. രവി എന്നാണ് പേരെന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി പറഞ്ഞിരുന്നു. 

അഞ്ചരമണിക്ക് ഫയര്‍ഫോഴ്‌സാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. ഏഴരമണിയോടെ പൊലീസ് വാനില്‍ മംഗലാപുരം ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തീവണ്ടിയില്‍ നിന്ന് വീണതാണെന്നാണ് സംശയിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved