Latest News :
Home » » ബൈക്കില്‍ കറങ്ങിയ കമിതാക്കളെ പിടികൂടി പോലീസിലേല്‍പിച്ചു

ബൈക്കില്‍ കറങ്ങിയ കമിതാക്കളെ പിടികൂടി പോലീസിലേല്‍പിച്ചു

Written By Muhimmath News on Thursday, 11 August 2016 | 11:38

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും കോളജ് വിദ്യാര്‍ത്ഥിനിയെയും ഒരു സംഘം ആള്‍ക്കാര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പ്പിച്ചു. ബുധനാഴ്ച വൈകിട്ട് എതിര്‍ത്തോട് വെച്ചാണ് സംഭവം.

കുമ്പള നായ്ക്കാപ്പ് സ്വദേശിയായ യുവാവും, കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയുമാണ് പിടിയിലായത്. ഇരുവരും സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട ചിലരാണ് പിന്തുടര്‍ന്ന് ഇവരെ തടഞ്ഞ് പോലീസിന് കൈമാറിയത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ബന്ധുക്കളോടൊപ്പ്ം വിട്ടയച്ചു. പരാതികളൊന്നും ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved