Latest News :
Home » , » രണ്ടുകിലോ കഞ്ചാവുമായി ബേക്കല്‍ സ്വദേശികള്‍ അറസ്റ്റില്‍

രണ്ടുകിലോ കഞ്ചാവുമായി ബേക്കല്‍ സ്വദേശികള്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 22 August 2016 | 10:53

ബേക്കല്‍: രണ്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഇരിട്ടിയിലെ ഷംസുദീന്‍ (25), ഹാരിസ് മംഗളൂരു (24) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. 

ബേക്കല്‍ എസ്.ഐ. യു.പി.വിപിനിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കര കടപ്പുറത്ത് നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഇരുവരും പോലീസ് പിടിയിലായത്. 

രണ്ടാഴ്ചമുമ്പ് ആറര കിലോ കഞ്ചാവുമായി ഇതേസ്ഥലത്ത് നിന്ന് രണ്ട് തമിഴ്‌നാട്ടുകാരെ ബേക്കല്‍ സി.ഐ.യും സംഘവും പിടികൂടിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved