Latest News :
Home » » ചെമനാട് സ്‌കൂളില്‍ സ്ഥാപിച്ച ക്യാമറകള്‍ കവര്‍ന്നു

ചെമനാട് സ്‌കൂളില്‍ സ്ഥാപിച്ച ക്യാമറകള്‍ കവര്‍ന്നു

Written By Muhimmath News on Thursday, 25 August 2016 | 13:08

കാസര്‍കോട്: സ്‌കൂളില്‍ സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച മൂന്ന് ക്യാമറകളാണ് മോഷണം പോയത്. 40 ക്യാമറകളാണ് സ്‌കൂളില്‍ സ്ഥാപിച്ചിരുന്നത്. 

ബുധനാഴ്ച പുലര്‍ച്ചെ 1.45നും 2.05നുമിടയില്‍ രണ്ട് പേര്‍ മുഖംമൂടി ധരിച്ച് സ്‌കൂള്‍ മുറ്റത്തെത്തുന്നതും ക്യാമറ അഴിക്കുന്നതുമെല്ലാം സെര്‍വറില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നാണ് നിഗമനം. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ സംഭവം പൊലീസ് അന്വേഷിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved